സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ
Nov 6, 2026 07:57 AM | By PointViews Editor

മാനന്തവാടി: സീറോ മലബാർ സഭ 2026 സമുദായ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിൽ നസ്രാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംസ്‌കാരത്തിൻ്റെ തനിമയും പൈതൃകവും വിളിച്ചോതിക്കൊണ്ട് നവംബർ 8 ന് ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂൾ അങ്കണത്തിൽ വൈകീട്ട് ആറ് മണിക്കാണ് നസ്രാണിഫെസ്റ്റ് ഒരുക്കുന്നത്. രൂപതയിലെ 12 ഫൊറോനകളിലും ഒരു റീജിയണിലും നിന്നുമുള്ള 600 കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നാണ് ഫെസ്റ്റിൻ്റെ മുഖ്യാകർഷണം. സംഘ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. നീലഗിരി റീജിയൺ അവതരിപ്പിക്കുന്ന മനോഹരമായ പരിപാടികളും ഉണ്ടായിരിക്കും. സുറിയാനി കൃസ്ത്യാനികളുടെ ഭക്ഷണ രീതിയും രുചിക്കൂട്ടും പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി ഭാരവാഹികൾ മാനന്തവാടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കല്ലോടി ഫൊറോനയിലെ പ്രഗത്ഭരായ കലാകാരന്മാർ വേദിയിൽ ഉദ്ഘാടന നൃത്തത്തിന് ചുവടുവയ്ക്കും. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ജീവിതവും ക്രൈസ്‌തവ പാരമ്പര്യവും വിളിച്ചോതുന്ന നൃത്താവിഷ്‌കാരങ്ങൾ കലാവിരുന്നിൻ്റെ പ്രധാന ആകർഷണമായിരിക്കും. നിലമ്പൂർ ഫൊറോന അവതരിപ്പിക്കുന്ന വിശുദ്ധ

തോമാശ്ലീഹാ നൃത്ത സംഗീതാവിഷ്കാരം, കൽപ്പറ്റ ഫൊറോനയുടെ വിശുദ്ധ ഏവുപ്രാസ്യാമ്മ നൃത്ത സംഗീതാവിഷ്കാരം, തരിയോട് ഫൊറോനയുടെ വിശുദ്ധ അൽഫോൻസാമ്മ നൃത്ത സംഗീതാവിഷ്കാരം, പയ്യമ്പള്ളി ഫൊറോനയുടെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്' നൃത്ത സംഗീതാവിഷ്കാരം എന്നിവയും ഒരുക്കുന്നുണ്ട്.

നസ്രാണി

പരമ്പരാഗത കലാരൂപങ്ങളായ മുള്ളൻകൊല്ലി 08 ഫൊറോനയുടെ പരിചമുട്ടുകളിയും നടവയൽ ഫൊറോനയുടെ മാർഗംകളിയും ബത്തേരി ഫൊറോന അവതരിപ്പിക്കുന്ന റമ്പാൻ പാട്ടും ചുങ്കക്കുന്ന് ഫൊറോനയുടെ ബാൻഡ് മേളവും നാടകവും വിശ്വാസതീക്ഷ്ണതയും കലയും സമന്വയിക്കുന്ന വേദിയിൽ അരങ്ങേറും. ദ്വാരക ഫൊറോന ആലപിക്കുന്ന ഭക്തിസാന്ദ്രമായ രൂപതാ ആന്തത്തോടെ കലാവിരുന്ന് സമാപിക്കും.

Nasrani Fest, a gathering of Syrian Christian traditions, will be held on Sunday, November 8th in Dwarka, Wayanad.

Related Stories
പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്

Nov 26, 2026 05:03 PM

പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ കോൺഗ്രസ്

പരിസ്ഥിതി ലോലമാകും എന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച കൊട്ടിയൂരിൽ ഹർത്താൽ. സിപിഎം ആസൂത്രണം ചെയ്ത സമരങ്ങളെ പ്രതിരോധിക്കാനാകാതെ...

Read More >>
കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

Nov 22, 2026 01:23 PM

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം...

Read More >>
പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

Nov 22, 2026 10:16 AM

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ്...

Read More >>
ഒപ്പം, വിഭിന്നം

Nov 21, 2026 05:40 PM

ഒപ്പം, വിഭിന്നം

ഒപ്പം,...

Read More >>
വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

Nov 21, 2026 10:54 AM

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന്...

Read More >>
നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

Nov 21, 2026 09:53 AM

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക്...

Read More >>
Top Stories